Sunday, June 28, 2026

Devotional June 28, 2026 - English, Hindi & Malayalam

1 John 2:10 
“Anyone who loves their brother and sister lives in the light, and there is nothing in them to make them stumble.”

Love is the unmistakable evidence that we are walking in Christ's light. When God's love fills our hearts, bitterness, jealousy, and resentment lose their grip, and our path becomes clear. Walking in love protects us from many spiritual pitfalls because love reflects the character of Jesus. 

An apt New Testament example is Barnabas. When others were afraid to accept Saul after his conversion, Barnabas welcomed him, believed in God's work in his life, and introduced him to the apostles. His loving acceptance strengthened the church instead of dividing it. 

Today, choose love over suspicion, forgiveness over offense, and kindness over criticism. Those who live in love truly live in God's light.

Dr. Johnson Cherian

जो कोई अपने भाई से प्रेम रखता है, वह ज्योति में रहता है, और ठोकर नहीं खा सकता। 
(1 यूहन्ना 2.10)

प्रेम इस बात का स्पष्ट प्रमाण है कि हम मसीह की ज्योति में चल रहे हैं। जब परमेश्वर का प्रेम हमारे हृदयों को भर देता है, तब कटुता, ईर्ष्या और द्वेष अपना प्रभाव खो देते हैं, और हमारा मार्ग स्पष्ट हो जाता है। प्रेम में चलना हमें अनेक आत्मिक ठोकरों से बचाता है, क्योंकि प्रेम यीशु के चरित्र को प्रकट करता है।

इसका एक उपयुक्त नए नियम का उदाहरण बरनबास है। जब शाऊल के परिवर्तन के बाद अधिकांश लोग उसे स्वीकार करने से डरते थे, तब बरनबास ने उसका स्वागत किया, उसके जीवन में परमेश्वर के कार्य पर विश्वास किया, और उसे प्रेरितों के पास ले गया। उसके प्रेमपूर्ण स्वीकार ने कलीसिया में विभाजन नहीं, बल्कि एकता और सामर्थ्य को बढ़ावा दिया।

आज संदेह के स्थान पर प्रेम, ठेस के स्थान पर क्षमा, और आलोचना के स्थान पर दया को चुनें। जो प्रेम में बने रहते हैं, वे वास्तव में परमेश्वर की ज्योति में चलते हैं।

डॉ. जॉनसन चेरियन

സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചെക്കു അവനിൽ കാരണമില്ല. 
(1 യോഹന്നാൻ 2:10)

നാം ക്രിസ്തുവിന്റെ വെളിച്ചത്തിൽ നടക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് സ്നേഹം. ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കുമ്പോൾ കയ്പ്, അസൂയ, വൈരം എന്നിവയുടെ പിടി അഴിയുകയും നമ്മുടെ വഴി തെളിയുകയും ചെയ്യുന്നു. സ്നേഹത്തിൽ നടക്കുന്നത് അനേകം ആത്മീയ ഇടർച്ചകളിൽ നിന്ന് നമ്മെ കാത്തുസൂക്ഷിക്കുന്നു, കാരണം സ്നേഹം യേശുവിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു.

ഇതിന് പുതിയ നിയമത്തിലെ ഏറ്റവും അനുയോജ്യമായ ഉദാഹരണമാണ് ബർന്നബാസ്. ശൗൽ മാനസാന്തരപ്പെട്ടതിനുശേഷം ഭൂരിഭാഗം ആളുകളും അവനെ സ്വീകരിക്കാൻ ഭയപ്പെട്ടപ്പോൾ, ബർന്നബാസ് അവനെ ഹൃദയപൂർവം സ്വീകരിച്ചു. അവന്റെ ജീവിതത്തിൽ ദൈവം പ്രവർത്തിച്ചുവെന്ന് വിശ്വസിച്ച് അപ്പൊസ്തലന്മാരുടെ അടുക്കൽ അവനെ കൊണ്ടുചെന്നു. അവന്റെ സ്നേഹപൂർവമായ സ്വീകരണം സഭയിൽ ഭിന്നതയല്ല, ഐക്യവും ആത്മീയ ശക്തിയും വളർത്തി.

ഇന്ന് സംശയത്തിന് പകരം സ്നേഹവും, മുറിവേൽപ്പിക്കുന്ന പ്രതികരണത്തിന് പകരം ക്ഷമയും, വിമർശനത്തിന് പകരം കരുണയും തിരഞ്ഞെടുക്കുക. സ്നേഹത്തിൽ വസിക്കുന്നവർ യഥാർത്ഥത്തിൽ ദൈവത്തിന്റെ വെളിച്ചത്തിലാണ് നടക്കുന്നത്.

ഡോ. ജോൺസൺ ചെറിയാൻ