Saturday, June 27, 2026

Devotional June 27, 2026 - English, Hindi & Malayalam

"Surely I am with you always, to the very end of the age." (Matthew 28:20)

Jesus did not promise His disciples an easy journey, but He did promise His constant presence. These words were spoken just before His ascension, assuring them that though He would no longer be physically visible, He would never leave them alone. The same promise belongs to every believer today. In seasons of joy, He rejoices with us; in times of sorrow, He walks beside us. When the path is uncertain, His presence becomes our confidence. 

A child crossing a busy road is fearless when holding a loving father's hand. Likewise, we can face every challenge knowing Christ is with us. 

His presence is greater than our fears, stronger than our trials, and faithful until the very end. Walk today with courage; Jesus is with you always.

Dr. Johnson Cherian

देखो, मैं जगत के अन्त तक सदैव तुम्हारे संग हूँ। (मत्ती 28:20)

यीशु ने अपने चेलों से आसान जीवन का वादा नहीं किया, परन्तु उन्होंने अपनी निरन्तर उपस्थिति का आश्वासन अवश्य दिया। ये शब्द उन्होंने अपने स्वर्गारोहण से ठीक पहले कहे, यह विश्वास दिलाते हुए कि यद्यपि वे शारीरिक रूप से उनके साथ नहीं रहेंगे, फिर भी उन्हें कभी नहीं छोड़ेंगे। यही प्रतिज्ञा आज प्रत्येक विश्वासी के लिए भी है। आनन्द के समय वह हमारे साथ आनन्दित होते हैं, और दुःख के समय हमारे साथ चलते हैं। जब जीवन का मार्ग अनिश्चित लगता है, तब उनकी उपस्थिति ही हमारा साहस और भरोसा बन जाती है।

एक छोटा बच्चा अपने पिता का हाथ पकड़कर व्यस्त सड़क भी निडर होकर पार कर लेता है। उसी प्रकार, हम भी जीवन की हर चुनौती का सामना निडर होकर कर सकते हैं, क्योंकि मसीह हमारे साथ हैं।

उनकी उपस्थिति हमारे हर भय से बड़ी, हर परीक्षा से अधिक सामर्थी, और युग के अन्त तक अटल एवं विश्वासयोग्य है। इसलिए आज साहस के साथ आगे बढ़िए; यीशु सदैव आपके साथ हैं।

डॉ. जॉनसन चेरियन

"ഇതാ, ലോകാവസാനംവരെ സകലനാളും ഞാൻ നിങ്ങളോടുകൂടെ ഉണ്ട്." (മത്തായി 28:20)

യേശു തന്റെ ശിഷ്യന്മാർക്ക് എളുപ്പമുള്ള ഒരു ജീവിതം വാഗ്ദാനം ചെയ്തില്ല. എന്നാൽ, തന്റെ നിരന്തര സാന്നിധ്യം അവരോടൊപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി. സ്വർഗാരോഹണത്തിന് തൊട്ടുമുമ്പാണ് ഈ വാക്കുകൾ അദ്ദേഹം പറഞ്ഞത്. ശാരീരികമായി അവർക്ക് ദൃശ്യനാകാതിരുന്നാലും, ഒരിക്കലും അവരെ വിട്ടുപോകുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് അവരെ ഉറപ്പിച്ചു. ഇതേ വാഗ്ദത്തം ഇന്നും ഓരോ വിശ്വാസിക്കും സ്വന്തമാണ്. സന്തോഷത്തിന്റെ നാളുകളിൽ അവൻ നമ്മോടൊപ്പം സന്തോഷിക്കുന്നു; ദുഃഖത്തിന്റെ താഴ്വരകളിൽ അവൻ നമ്മോടൊപ്പം നടക്കുന്നു. ജീവിതപാത അനിശ്ചിതമായി തോന്നുമ്പോൾ, അവിടുത്തെ സാന്നിധ്യമാണ് നമ്മുടെ ധൈര്യവും ആത്മവിശ്വാസവും.

ഒരു കൊച്ചുകുട്ടി തന്റെ പിതാവിന്റെ കൈ പിടിച്ചുകൊണ്ട് തിരക്കേറിയ റോഡ് പോലും ഭയമില്ലാതെ കടന്നുപോകുന്നു. അതുപോലെ, ക്രിസ്തു നമ്മോടുകൂടെ ഉള്ളതിനാൽ ജീവിതത്തിലെ ഏതു വെല്ലുവിളിയെയും നമുക്കും ധൈര്യത്തോടെ നേരിടാൻ കഴിയും.

യേശുവിൻ്റെ സാന്നിധ്യം നമ്മുടെ എല്ലാ ഭയങ്ങളേക്കാളും വലുതും, എല്ലാ പരീക്ഷകളേക്കാളും ശക്തവുമാണ്. യുഗാവസാനംവരെ അവൻ വിശ്വസ്തനായി നമ്മോടുകൂടെ ഉണ്ടായിരിക്കും. അതുകൊണ്ട് ഇന്ന് ധൈര്യത്തോടെ മുന്നോട്ട് നടക്കുക; യേശു എപ്പോഴും നിങ്ങളോടുകൂടെ ഉണ്ട്.

ഡോ. ജോൺസൺ ചെറിയാൻ