Delight in the Lord
“Delight yourself also in the Lord, and He shall give you the desires of your heart.” (Psalm 37:4)
Delighting in the Lord means finding our greatest joy, satisfaction, and confidence in Him. As we draw close to God, He shapes our desires to align with His perfect will and lovingly fulfills them in His own time. Hannah is a beautiful example of this truth. Though burdened by years of childlessness, she did not abandon God in bitterness. Instead, she poured out her heart before Him in sincere prayer and worship.
God heard her cry and granted her the desire of her heart by giving her Samuel, who later became one of Israel's greatest prophets. True to her vow, Hannah joyfully dedicated Samuel to the Lord's service, and in return God graciously blessed her with three more sons and two daughters.
When God is our greatest delight, we can trust Him with every longing of our hearts. He knows what is best and delights in blessing those who seek Him above all else.
Dr. Johnson Cherian
यहोवा को अपने सुख का मूल जान,
और वह तेरे मनोरथों को पूरा करेगा। (भजन संहिता 37:4)
प्रभु में आनन्दित रहने का अर्थ है कि हमारी सबसे बड़ी प्रसन्नता, संतुष्टि और आशा उसी में हो। जब हम उसके निकट आते हैं, तो वह हमारी इच्छाओं को अपनी सिद्ध इच्छा के अनुसार ढालता है और अपने उत्तम समय पर उन्हें पूरा करता है। हन्ना इसका एक सुंदर उदाहरण है। वर्षों तक निःसंतान रहने के दुःख के बावजूद उसने परमेश्वर से मुँह नहीं मोड़ा। इसके बजाय उसने प्रार्थना और आराधना में अपना हृदय उसके सामने उंडेल दिया।
परमेश्वर ने उसकी पुकार सुनी और उसे शमूएल जैसा पुत्र देकर उसके मन की अभिलाषा पूरी की, जो आगे चलकर इस्राएल का एक महान भविष्यद्वक्ता बना। हन्ना ने अपनी मन्नत के अनुसार आनंदपूर्वक शमूएल को प्रभु की सेवा के लिए समर्पित कर दिया, और बदले में परमेश्वर ने उसे तीन और पुत्र तथा दो पुत्रियों का आशीष दिया।
जब प्रभु ही हमारा सबसे बड़ा आनन्द होता है, तब हम अपने हृदय की हर इच्छा उसे सौंप सकते हैं। वह जानता है कि हमारे लिए क्या सर्वोत्तम है और जो लोग उसे सबसे पहले स्थान देते हैं, उन्हें आशीष देने में आनन्दित होता है।
डॉ. जॉनसन चेरियन
യഹോവയിൽ തന്നേ രസിച്ചുകൊൾക;
അവൻ നിന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
(സങ്കീർത്തനങ്ങൾ 37:3, 4)
യഹോവയിൽ ആനന്ദിക്കുന്നത് നമ്മുടെ ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും പ്രത്യാശയും അവനിൽ കണ്ടെത്തുന്നതാണ്. നാം ദൈവത്തോട് കൂടുതൽ അടുത്തുവരുമ്പോൾ, അവൻ നമ്മുടെ ആഗ്രഹങ്ങളെ തന്റെ പരിപൂർണ ഹിതത്തിന് അനുസൃതമായി രൂപപ്പെടുത്തുകയും, തന്റെ ഉത്തമസമയത്ത് അവ നിറവേറ്റുകയും ചെയ്യുന്നു. ഹന്നാ ഇതിന്റെ മനോഹരമായ ഒരു ഉദാഹരണമാണ്. വർഷങ്ങളോളം സന്താനമില്ലായ്മയുടെ ദുഃഖം അനുഭവിച്ചിട്ടും അവൾ ദൈവത്തിൽനിന്ന് അകന്നുപോയില്ല. മറിച്ച്, പ്രാർത്ഥനയിലും ആരാധനയിലും തന്റെ ഹൃദയം ദൈവസന്നിധിയിൽ പകർന്നു.
ദൈവം അവളുടെ നിലവിളി കേട്ട്, പിന്നീട് യിസ്രായേലിലെ മഹാനായ ഒരു പ്രവാചകനായിത്തീർന്ന ശമൂവേൽ എന്ന മകനെ നൽകി അവളുടെ ഹൃദയാഭിലാഷം നിറവേറ്റി. ഹന്നാ തന്റെ നേർച്ചപ്രകാരം സന്തോഷപൂർവം ശമൂവേലിനെ യഹോവയുടെ സേവനത്തിനായി സമർപ്പിച്ചു. അതിന് പ്രതിഫലമായി ദൈവം അവളെ മൂന്ന് ആൺമക്കളാലും രണ്ട് പെൺമക്കളാലും അനുഗ്രഹിച്ചു.
യഹോവ തന്നേ നമ്മുടെ ഏറ്റവും വലിയ ആനന്ദമാകുമ്പോൾ, നമ്മുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും അവൻ്റെ കരങ്ങളിൽ സമർപ്പിക്കാം. നമുക്കെന്താണ് ഏറ്റവും നല്ലതെന്ന് അവിടുന്ന് അറിയുന്നു; അവനെ എല്ലാറ്റിനും മീതെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവരെ അനുഗ്രഹിക്കുന്നതിൽ അവൻ ആനന്ദിക്കുന്നു.
ഡോ. ജോൺസൺ ചെറിയാൻ