Saturday, May 9, 2026

Devotional May 09, 2026 - English, Hindi & Malayalam

John 20:21
Jesus said, “Peace be with you! As the Father has sent me, I am sending you.”

After His resurrection, Jesus appeared to His fearful disciples and spoke peace into their troubled hearts. Then He gave them a mission. The Christian life is not only about receiving salvation, but also about being sent to carry the Gospel to others. Jesus sends ordinary believers with His authority, love, and power.

A beautiful example is Philip the Evangelist in the book of Acts. Philip obeyed God’s leading and went to the desert road where he met an Ethiopian official. By faithfully sharing Christ, Philip led him to salvation and baptism. God still calls believers to go where He leads and expects them to testify about Jesus. When Christ sends us, He also gives us His peace, courage, and guidance for the journey.

Will you accept His call to go and serve Him wherever He tells you to? 

Dr. Johnson Cherian

यीशु ने फिर उनसे कहा, “तुम्हें शान्ति मिले; जैसे पिता ने मुझे भेजा है, वैसे ही मैं भी तुम्हें भेजता हूँ।”
(यूहन्ना 20.21)

अपने पुनरुत्थान के बाद यीशु अपने भयभीत चेलों के बीच प्रकट हुए और उनके व्याकुल हृदयों में शान्ति भर दी। फिर उन्होंने उन्हें एक उद्देश्य दिया। मसीही जीवन केवल उद्धार प्राप्त करने तक सीमित नहीं है, बल्कि दूसरों तक सुसमाचार पहुँचाने के लिए भेजे जाने का जीवन भी है। यीशु साधारण विश्वासियों को अपने अधिकार, प्रेम और सामर्थ के साथ भेजते हैं।

इसका एक सुंदर उदाहरण फिलिप्पुस प्रचारक है। फिलिप्पुस ने परमेश्वर की अगुवाई को माना और उस सुनसान मार्ग पर गया जहाँ उसकी भेंट एक इथियोपियाई अधिकारी से हुई। मसीह के विषय में विश्वासयोग्य होकर बताने के द्वारा उसने उसे उद्धार और बपतिस्मा तक पहुँचाया। आज भी परमेश्वर विश्वासियों को वहाँ जाने के लिए बुलाता है जहाँ वह अगुवाई करता है, और यीशु के विषय में गवाही देने की अपेक्षा करता है। जब मसीह हमें भेजते हैं, तब वह यात्रा के लिए अपनी शान्ति, साहस और मार्गदर्शन भी देते हैं।

क्या आप उसके बुलावे को स्वीकार करेंगे और जहाँ वह भेजे वहाँ उसकी सेवा करेंगे?

डॉ. जॉनसन चेरियन

യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. 
(യോഹന്നാൻ 20:21)

തന്റെ ഉയിർത്തെഴുന്നേൽപ്പിന് ശേഷം യേശു ഭയത്താൽ വിറങ്ങലിച്ചിരുന്ന ശിഷ്യന്മാരുടെ നടുവിൽ പ്രത്യക്ഷപ്പെട്ടു അവരുടെ കലങ്ങിയ ഹൃദയങ്ങളിൽ സമാധാനം നിറച്ചു. തുടർന്ന് അവർക്കു ഒരു ദൗത്യം നൽകി. ക്രിസ്തീയ ജീവിതം രക്ഷ പ്രാപിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല; സുവിശേഷം മറ്റുള്ളവരിലേക്ക് എത്തിക്കാനായി അയക്കപ്പെടുന്ന ജീവിതവുമാണ്. യേശു സാധാരണ വിശ്വാസികളെ തന്റെ അധികാരത്തോടും സ്നേഹത്തോടും ശക്തിയോടും കൂടെ അയക്കുന്നു.

ഇതിന് മനോഹരമായ ഉദാഹരണമാണ് ഫിലിപ്പോസ് സുവിശേഷപ്രസംഗകൻ. ഫിലിപ്പോസ് ദൈവത്തിന്റെ വഴിനടത്തൽ അനുസരിച്ച് മരുഭൂമിയിലെ വഴിയിലേക്ക് പോയി; അവിടെ അവൻ ഒരു എത്യോപ്യൻ ഉദ്യോഗസ്ഥനെ കണ്ടുമുട്ടി. ക്രിസ്തുവിനെ വിശ്വസ്തതയോടെ പ്രസംഗിച്ചതിലൂടെ അവനെ രക്ഷയിലേക്കും സ്നാനത്തിലേക്കും നയിച്ചു. ഇന്നും ദൈവം വിശ്വാസികളെ താൻ നയിക്കുന്നിടങ്ങളിലേക്ക് പോകുവാനും യേശുവിനെക്കുറിച്ച് സാക്ഷ്യം പറയുവാനും വിളിക്കുന്നു. ക്രിസ്തു നമ്മെ അയയ്ക്കുമ്പോൾ യാത്രയ്ക്കാവശ്യമായ സമാധാനവും ധൈര്യവും വഴിനടത്തലും അവൻ തന്നെയാണ് നൽകുന്നത്.

അവൻ നിങ്ങളെ വിളിക്കുന്ന ദൗത്യം നിങ്ങൾ സ്വീകരിച്ച്, അവൻ അയക്കുന്നിടത്തെല്ലാം അവനെ സേവിക്കാൻ തയ്യാറാകുമോ?

ഡോ. ജോൺസൺ ചെറിയാൻ

No comments:

Post a Comment

Note: Only a member of this blog may post a comment.