I Corinthians 15:58 - Therefore, my beloved brethren, be steadfast, immovable, always abounding in the work of the Lord, knowing that your labor is not in vain in the Lord.
Dr. Johnson Cherian
इसलिए हे मेरे प्रिय भाइयों, दृढ़ और अटल रहो, और प्रभु के काम में सर्वदा बढ़ते जाओ, क्योंकि यह जानते हो, कि तुम्हारा परिश्रम प्रभु में व्यर्थ नहीं है। (गला. 6:9)
(1 कुरिन्थियों 15.58)
प्रेरित पौलुस विश्वासियों को परमेश्वर के कार्य में स्थिर और अडिग बने रहने के लिए बुलाते हैं। इस विचलित करने वाली और निराशाजनक दुनिया में, हमें दृढ़ रहने और यह विश्वास रखने के लिए कहा गया है कि प्रभु के लिए किया गया हर कार्य मूल्यवान है। भारत के मिशनरी साधु सुंदर सिंह के जीवन पर विचार करें। सताव, कठिनाइयों और अस्वीकृति के बावजूद, उन्होंने तिब्बत और नेपाल जैसे कठिन क्षेत्रों में निष्ठापूर्वक मसीह का प्रचार किया, उस समय उन्हें बहुत कम पहचान मिली। फिर भी वे आगे बढ़ते रहे, यह विश्वास करते हुए कि उनका परिश्रम व्यर्थ नहीं है। उसी प्रकार, हम तुरंत परिणाम न भी देखें, परन्तु परमेश्वर हर प्रयास को देखता है। हमारी छोटी-छोटी विश्वासयोग्यताएँ भी अनन्त मूल्य रखती हैं। इसलिए दृढ़ रहें, आनन्द से सेवा करें, और विश्वास रखें कि प्रभु में आपका परिश्रम स्थायी फल लाएगा।
डॉ. जॉनसन चेरियन
ആകയാൽ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്‍റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
(1 കൊരിന്ത്യർ 15:58)
അപ്പോസ്‌തോലനായ പൗലോസ് വിശ്വാസികളെ ദൈവത്തിന്റെ പ്രവൃത്തിയിൽ സ്ഥിരരും അചഞ്ചലരുമായിരിക്കുവാൻ ആഹ്വാനം ചെയ്യുന്നു. ശ്രദ്ധ തിരിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമായ ഈ ലോകത്തിൽ, നാം ഉറച്ചുനിൽക്കുകയും കർത്താവിന്നായി ചെയ്യുന്ന ഓരോ സേവനവും ദൈവത്തിന് വിലപ്പെട്ടതാണെന്ന് വിശ്വസിക്കുകയും ചെയ്യേണ്ടതാണ്. ഇന്ത്യയിലെ മിഷണറിയായ സാദു സുന്ദർ സിംഗ് എന്നവരുടെ ജീവിതം ചിന്തിക്കൂ. പീഡനവും കഷ്ടപ്പാടുകളും നിരാകരണവും ഉണ്ടായിട്ടും, അദ്ദേഹം തിബെറ്റ്, നേപ്പാൾ പോലുള്ള ദുഷ്കര പ്രദേശങ്ങളിൽ വിശ്വസ്തതയോടെ ക്രിസ്തുവിനെ പ്രസംഗിച്ചു; അന്നത്തെ കാലത്ത് വലിയ അംഗീകാരം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും, തന്റെ പരിശ്രമം വ്യർത്ഥമല്ലെന്ന് ഉറപ്പോടെ വിശ്വാസിച്ച് അദ്ദേഹം സുവിശേഷവേല തുടരുകയായിരുന്നു. അതുപോലെ, നമുക്ക് ഉടൻ ഫലം കാണാൻ സാധിക്കാതിരുന്നാലും, ദൈവം ഓരോ ശ്രമവും കാണുന്നു. ചെറുതായ കാര്യങ്ങളിൽ പോലും നമ്മുടെ വിശ്വസ്തത നിത്യമായ മൂല്യമുള്ളതാണ്. അതുകൊണ്ട് ഉറച്ചുനിൽക്കൂ, സന്തോഷത്തോടെ സേവിക്കൂ, കർത്താവിൽ ചെയ്യുന്ന നിങ്ങളുടെ പരിശ്രമം നിലനിൽക്കുന്ന ഫലം നൽകുമെന്ന് വിശ്വസിക്കൂ.
ഡോ. ജോൺസൺ ചേറിയൻ
No comments:
Post a Comment
Note: Only a member of this blog may post a comment.