Monday, August 3, 2026

Free Christian Wallpapers

Devotional August 3, 2026 - English, Hindi & Malayalam

"The God of peace will crush Satan under your feet shortly."  (Romans 16:20)

God is called the God of peace, yet He is also the One who completely defeats Satan. Whatever battle you are facing today, remember that the enemy's power is temporary, but God's victory is certain. Your struggles, temptations, fears, and opposition will not last forever. As you remain faithful to Christ, the Lord Himself will place the enemy under your feet.

Paul and Silas were imprisoned after they cast an evil spirit out of a slave girl who had been exploited by her owners for profit through fortune-telling. Enraged at losing their source of income, her owners falsely accused the missionaries, and the authorities had them beaten with rods and thrown into prison. Yet, instead of complaining, Paul and Silas prayed and sang praises to God at midnight. Suddenly, God shook the prison with an earthquake, their chains fell off, and every prison door opened. What Satan intended for evil became a glorious testimony, leading to the salvation of the Philippian jailer and his household. 

Trust God's timing. The God of peace is able to turn your greatest trial into your greatest testimony, and soon you too will rejoice in His victory.

Dr. Johnson Cherian

शान्ति का परमेश्वर शैतान को तुम्हारे पाँवों के नीचे शीघ्र कुचल देगा। (रोमियों 16:20)

परमेश्वर को शांति का परमेश्वर कहा जाता है, फिर भी वही शैतान को पूरी तरह पराजित करने वाला परमेश्वर है। आज आप जिस भी संघर्ष का सामना कर रहे हों, स्मरण रखें कि शत्रु की शक्ति केवल कुछ समय के लिए है, परन्तु परमेश्वर की विजय निश्चित है। आपके संघर्ष, परीक्षाएँ, भय और विरोध हमेशा नहीं रहेंगे। जब आप मसीह में विश्वासयोग्य बने रहेंगे, तब स्वयं प्रभु शैतान को आपके पैरों तले कुचल देंगे।

पौलुस और सीलास को इसलिए बन्दीगृह में डाल दिया गया क्योंकि उन्होंने एक दासी लड़की में से दुष्टात्मा को निकाल दिया था। उसके स्वामी उस लड़की से भविष्यवाणी करवाकर धन कमाते थे। जब उनकी आय का स्रोत समाप्त हो गया, तो वे क्रोधित हो गए, उन्होंने पौलुस और सीलास पर झूठे आरोप लगाए, और अधिकारियों ने उन्हें बेंतों से पिटवाकर बन्दीगृह में डाल दिया। परन्तु शिकायत करने के बजाय, आधी रात को पौलुस और सीलास प्रार्थना करने और परमेश्वर की स्तुति करने लगे। तभी अचानक परमेश्वर ने एक बड़ा भूकम्प भेजा। बन्दीगृह की नींव हिल गई, उनकी बेड़ियाँ टूट गईं और सब द्वार खुल गए। जिसे शैतान ने बुराई के लिए रचा था, परमेश्वर ने उसे महिमामय गवाही में बदल दिया, जिसके परिणामस्वरूप फिलिप्पी के जेलर और उसके पूरे परिवार ने उद्धार पाया।

परमेश्वर के समय पर भरोसा रखें। शांति का परमेश्वर आपकी सबसे बड़ी परीक्षा को आपकी सबसे महान गवाही में बदल सकता है। शीघ्र ही आप भी उसकी विजय का आनन्द मनाएँगे और उसे सारी महिमा देंगे।

डॉ. जॉनसन चेरियन

"സമാധാനത്തിന്റെ ദൈവം സാത്താനെ വേഗത്തിൽ നിങ്ങളുടെ കാൽകീഴിൽ ചതച്ചുകളയും."
(റോമർ 16:20)

ദൈവത്തെ സമാധാനത്തിന്റെ ദൈവം എന്നു വിളിക്കുന്നു. എന്നാൽ സാത്താനെ പൂർണ്ണമായി പരാജയപ്പെടുത്തുന്നവനും അവനാണ്. ഇന്ന് നിങ്ങൾ ഏതു പോരാട്ടത്തിലൂടെയോ പരീക്ഷണത്തിലൂടെയോ കടന്നുപോകുകയാണെങ്കിലും, ശത്രുവിന്റെ ശക്തി താൽക്കാലികമാണെന്നും ദൈവത്തിന്റെ ജയം ഉറപ്പുള്ളതാണെന്നും ഓർക്കുക. നിങ്ങളുടെ കഷ്ടതകളും പരീക്ഷകളും ഭയങ്ങളും എതിർപ്പുകളും എന്നേക്കുമായി നിലനിൽക്കുകയില്ല. നിങ്ങൾ ക്രിസ്തുവിൽ വിശ്വസ്തരായി നിലകൊള്ളുമ്പോൾ, കർത്താവ് തന്നെയാണ് സാത്താനെ നിങ്ങളുടെ കാൽകീഴിൽ ചവിട്ടിമെതിക്കുക.

പൗലൊസിനെയും ശീലാസിനെയും തടവറയിൽ അടച്ചത്, ലക്ഷണം പറഞ്ഞ് യജമാനന്മാർക്ക് ധാരാളം ലാഭം നേടിക്കൊടുത്തിരുന്ന ഒരു ബാല്യക്കാരത്തി നിന്നുള്ള ദുരാത്മാവിനെ അവർ പുറത്താക്കിയതുകൊണ്ടായിരുന്നു. അവരുടെ വരുമാനമാർഗം നഷ്ടപ്പെട്ടപ്പോൾ യജമാനന്മാർ ക്രോധാകുലരായി, പൗലൊസിനും ശീലാസിനുമെതിരെ വ്യാജാരോപണങ്ങൾ ഉന്നയിച്ചു. തുടർന്ന് അധികാരികൾ അവരെ കോൽകൊണ്ടു അടിപ്പിച്ച് തടവറയിൽ അടച്ചു. എന്നാൽ പരാതിപ്പെടുന്നതിനുപകരം, അർദ്ധരാത്രിയിൽ അവർ പ്രാർത്ഥിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അപ്പോൾ പെട്ടെന്ന് ദൈവം ഒരു വലിയ ഭൂകമ്പം അയച്ചു. തടവറയുടെ അടിത്തറ കുലുങ്ങി, അവരുടെ ചങ്ങലകൾ അഴിഞ്ഞുവീണു, എല്ലാ വാതിലുകളും തുറന്നു. സാത്താൻ ദോഷത്തിനായി ഉദ്ദേശിച്ചതിനെ ദൈവം മഹത്തായ ഒരു സാക്ഷ്യമായി മാറ്റി. അതിന്റെ ഫലമായി ഫിലിപ്പിയിലെ കാരാഗൃഹാധിപനും അവന്റെ കുടുംബം മുഴുവനും രക്ഷ പ്രാപിച്ചു.

ദൈവത്തിന്റെ സമയത്തിൽ വിശ്വസിക്കുക. സമാധാനത്തിന്റെ ദൈവത്തിന് നിങ്ങളുടെ ഏറ്റവും വലിയ പരീക്ഷണത്തെ നിങ്ങളുടെ ഏറ്റവും മഹത്തായ സാക്ഷ്യമായി മാറ്റുവാൻ കഴിയും. വളരെ വേഗത്തിൽ നിങ്ങൾക്കും അവന്റെ വിജയം അനുഭവിക്കാനും അവനു സകല മഹത്വവും അർപ്പിക്കാനും കഴിയും.

ഡോ. ജോൺസൺ ചെറിയാൻ

Sunday, August 2, 2026

Devotional August 2, 2026 - English, Hindi & Malayalam

"Call upon Me in the day of trouble; I will deliver you, and you shall glorify Me." (Psalm 50:15)

God never promises a life without trouble, but He does promise His presence and deliverance to those who call upon Him in faith. 

When Shadrach, Meshach, and Abednego refused to bow before King Nebuchadnezzar's idol, they were thrown into a blazing furnace. Yet the Lord was with them in the fire, protecting them so completely that not even the smell of smoke remained on them. Their miraculous deliverance brought glory to God before an entire nation. 

Whatever furnace you face today: illness, financial hardship, rejection, or fear, cry out to the Lord. He hears every sincere prayer. His deliverance may come suddenly or step by step, but it will display His faithfulness and bring glory to His holy name.

Dr. Johnson Cherian

संकट के दिन मुझे पुकार;
मैं तुझे छुड़ाऊँगा, और तू मेरी महिमा करने पाएगा।
(भजन संहिता 50:15)

परमेश्वर ने कभी संकटरहित जीवन का वादा नहीं किया, परन्तु यह अवश्य कहा कि जो विश्वास से उसे पुकारते हैं, उन्हें वह छुड़ाएगा। 

जब शद्रक, मेशक और अबेदनगो ने नबूकदनेस्सर की सोने की मूरत को दण्डवत करने से इनकार किया, तब उन्हें धधकती हुई आग की भट्टी में डाल दिया गया। परन्तु परमेश्वर उनके साथ था। आग उनका कुछ भी बिगाड़ न सकी; यहाँ तक कि उनके वस्त्रों में धुएँ की गंध भी नहीं थी। उनकी अद्भुत छुटकारे ने पूरे राज्य के सामने परमेश्वर की महिमा प्रकट की।

यदि आज आप बीमारी, आर्थिक कठिनाई, अस्वीकृति या भय की भट्टी से गुजर रहे हैं, तो प्रभु को पुकारिए। वह आपकी प्रार्थना सुनता है। उसका छुटकारा तुरंत आए या धीरे-धीरे, वह उसकी विश्वासयोग्यता को प्रकट करेगा और उसके पवित्र नाम की महिमा होगी।

डॉ. जॉनसन चेरियन

കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. 
(സങ്കീർത്തനങ്ങൾ 50:15)

ദൈവം കഷ്ടങ്ങൾ ഇല്ലാത്ത ജീവിതം വാഗ്ദാനം ചെയ്തിട്ടില്ല; എന്നാൽ വിശ്വാസത്തോടെ തന്നെ വിളിച്ചപേക്ഷിക്കുന്നവരെ വിടുവിക്കുമെന്ന് ഉറപ്പു നൽകിയിരിക്കുന്നു.

ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവർ നെബൂഖദ്‌നേസറിന്റെ സ്വർണ്ണവിഗ്രഹത്തെ നമസ്കരിക്കാൻ വിസമ്മതിച്ചതിനാൽ അഗ്നിജ്വാലയുള്ള ചൂളയിൽ എറിയപ്പെട്ടു. എന്നാൽ ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. തീ അവരെ സ്പർശിച്ചില്ല; അവരുടെ വസ്ത്രങ്ങൾക്ക് പുകയിന്റെ മണംപോലും ഉണ്ടായിരുന്നില്ല. ഈ അത്ഭുതകരമായ വിടുതൽ ദൈവത്തിന്റെ മഹത്വം ഒരു രാജ്യത്തിന്റെ മുമ്പാകെ വെളിപ്പെടുത്തി. 

ഇന്ന് നിങ്ങൾ രോഗമോ, സാമ്പത്തിക പ്രയാസമോ, നിരസനമോ, ഭയമോ എന്ന അഗ്നിച്ചൂളിലൂടെ കടന്നുപോകുകയാണെങ്കിൽ, കർത്താവിനെ വിളിച്ചപേക്ഷിക്കൂ. അവൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കുന്നു. അവന്റെ വിടുതൽ ഉടനെയോ ക്രമേണയോ വരാം, എന്നാൽ അത് അവന്റെ വിശ്വസ്തത വെളിപ്പെടുത്തുകയും അവന്റെ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യും.

ഡോ. ജോൺസൺ ചെറിയാൻ

Free Christian Wallpapers

Saturday, August 1, 2026

Devotional August 1st, 2026 - English, Hindi & Malayalam

"Therefore know that the Lord your God, He is God, the faithful God who keeps covenant and mercy for a thousand generations with those who love Him and keep His commandments." (Deuteronomy 7:9)

Our circumstances may change, but God's faithfulness never changes. He always keeps every promise He has made to His children. His covenant is built on His unchanging character, not on shifting human emotions. Every act of obedience and love toward Him is precious in His sight, and His mercy extends far beyond our lifetime.

In a world filled with wickedness, Noah remained faithful to God. The Lord remembered His covenant, preserved Noah and his family through the flood, and fulfilled His promise by establishing a lasting covenant with humanity (Genesis 6–9). One of God's great promises to Noah and all humanity is found in Genesis 8:22- “While the earth remains, seedtime and harvest, cold and heat, winter and summer, day and night shall not cease.

Trust God and His promises today. The God who was faithful to Noah will also be faithful to you, guiding, protecting, and fulfilling His perfect purposes in your life.

Dr. Johnson Cherian

इसलिए जान ले कि तेरा परमेश्वर यहोवा ही परमेश्वर है, वह विश्वासयोग्य परमेश्वर है; जो उससे प्रेम रखते और उसकी आज्ञाएँ मानते हैं उनके साथ वह हजार पीढ़ी तक अपनी वाचा का पालन करता, और उन पर करुणा करता रहता है...(व्यवस्थाविवरण 7:9)

हमारी परिस्थितियाँ बदल सकती हैं, परन्तु परमेश्वर की विश्वासयोग्यता कभी नहीं बदलती। वह अपने बच्चों से की हुई प्रत्येक प्रतिज्ञा को अवश्य पूरा करता है। उसकी वाचा उसके अटल और अपरिवर्तनीय स्वभाव पर आधारित है, न कि मनुष्य की बदलती भावनाओं पर। उसके प्रति हमारा प्रत्येक प्रेम और आज्ञाकारिता का कार्य उसकी दृष्टि में अनमोल है, और उसकी करुणा हमारी पीढ़ी से कहीं आगे तक बनी रहती है।

दुष्टता से भरी हुई दुनिया में भी नूह परमेश्वर के प्रति विश्वासयोग्य बना रहा। परमेश्वर ने अपनी वाचा को स्मरण रखा, नूह और उसके परिवार को जलप्रलय से सुरक्षित रखा, और मानवजाति के साथ एक स्थायी वाचा स्थापित करके अपनी प्रतिज्ञा को पूरा किया (उत्पत्ति 6–9)। नूह और समस्त मानवजाति के लिए परमेश्वर की महान प्रतिज्ञाओं में से एक उत्पत्ति 8:22 में है— अब से जब तक पृथ्वी बनी रहेगी, तब तक बोने और काटने के समय, ठंडा और तपन, धूपकाल और शीतकाल, दिन और रात, निरन्तर होते चले जाएँगे।

आज परमेश्वर और उसकी प्रतिज्ञाओं पर भरोसा रखिए। जो परमेश्वर नूह के प्रति विश्वासयोग्य था, वही आपके प्रति भी विश्वासयोग्य रहेगा। वह आपका मार्गदर्शन करेगा, आपकी रक्षा करेगा, और आपके जीवन के लिए अपनी सिद्ध योजनाओं को अवश्य पूरा करेगा।

डॉ. जॉनसन चेरियन

ആകയാൽ നിന്‍റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. 
(ആവർത്തനം 7:9)

നമ്മുടെ സാഹചര്യങ്ങൾ മാറാം, എന്നാൽ ദൈവത്തിന്റെ വിശ്വസ്തത ഒരിക്കലും മാറുകയില്ല. തന്റെ മക്കളോടു ചെയ്ത ഓരോ വാഗ്ദാനവും അവൻ തീർച്ചയായും നിറവേറ്റുന്നു. അവന്റെ നിയമം മനുഷ്യരുടെ മാറിക്കൊണ്ടിരിക്കുന്ന വികാരങ്ങളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അവന്റെ മാറ്റമില്ലാത്ത സ്വഭാവത്തെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ദൈവത്തോടുള്ള നമ്മുടെ ഓരോ സ്നേഹപ്രകടനവും അനുസരണവും അവന്റെ ദൃഷ്ടിയിൽ വിലപ്പെട്ടതാണ്. അവന്റെ കരുണ നമ്മുടെ തലമുറയെ മാത്രമല്ല, അനേകം തലമുറകളിലേക്കും വ്യാപിച്ചിരിക്കുന്നു.

ദുഷ്ടത നിറഞ്ഞ ലോകത്തിലും നോഹ ദൈവത്തോടു വിശ്വസ്തനായി നിലനിന്നു. ദൈവം തന്റെ നിയമം ഓർത്തു, പ്രളയത്തിൽ നിന്ന് നോഹയെയും അവന്റെ കുടുംബത്തെയും സുരക്ഷിതരാക്കി, മനുഷ്യരാശിയുമായി ഒരു നിത്യനിയമം സ്ഥാപിച്ചുകൊണ്ട് തന്റെ വാഗ്ദാനം നിറവേറ്റി (ഉല്പത്തി 6–9). നോഹയ്ക്കും സകല മനുഷ്യർക്കും ദൈവം നൽകിയ മഹത്തായ വാഗ്ദാനങ്ങളിൽ ഒന്നാണ് ഉല്പത്തി 8:22 — ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല. 

ഇന്ന് ദൈവത്തിലും അവന്റെ വാഗ്ദാനങ്ങളിലും പൂർണ്ണമായി ആശ്രയിക്കുക. നോഹയോടു വിശ്വസ്തനായിരുന്ന അതേ ദൈവം നിങ്ങളോടും വിശ്വസ്തനായിരിക്കും. അവൻ നിങ്ങളെ വഴിനടത്തുകയും സംരക്ഷിക്കുകയും നിങ്ങളുടെ ജീവിതത്തിനായുള്ള തന്റെ തികഞ്ഞ പദ്ധതികൾ നിറവേറ്റുകയും ചെയ്യും.

ഡോ. ജോൺസൺ ചെറിയാൻ

Free Christian Wallpapers

Friday, July 31, 2026

Devotional July 31, 2026 - English, Hindi & Malayalam

"You will guide me with Your counsel, and afterward receive me to glory." (Psalm 73:24)

God's guidance is always purposeful, leading His children step by step according to His perfect plan. He not only directs us through the decisions and challenges of life but also prepares us for the eternal glory that awaits those who trust Him. 

The life of Simeon beautifully illustrates this truth (Like 2:25-35). Guided by the Holy Spirit, he waited patiently for the promised Messiah. At the right moment, God led him to the temple, where he held the infant Jesus in his arms. Filled with joy, Simeon declared that he could now depart in peace because God's promise had been fulfilled. His life was guided by God's counsel, and he was ready to enter glory. 

For every believer in Jesus Christ, the Holy Spirit is a constant guide. As we faithfully follow the Lord's direction, we too can live with peace, confidence, and the assurance that He will one day receive us into His glorious presence.

Dr. Johnson Cherian

तू सम्मति देता हुआ, मेरी अगुआई करेगा, और तब मेरी महिमा करके मुझ को अपने पास रखेगा।
(भजन संहिता 73.24)

परमेश्वर का मार्गदर्शन सदैव उद्देश्यपूर्ण होता है। वह अपनी सिद्ध योजना के अनुसार अपने बच्चों को जीवन के प्रत्येक कदम पर आगे बढ़ाता है। वह केवल जीवन के निर्णयों और चुनौतियों में ही हमारी अगुवाई नहीं करता, बल्कि उन सबके लिए जो उस पर भरोसा रखते हैं, अनन्त महिमा के लिए भी तैयार करता है।

शमौन का जीवन इस सत्य का एक सुन्दर उदाहरण है (लूका 2:25-35)। पवित्र आत्मा के मार्गदर्शन में उसने प्रतिज्ञा किए हुए मसीह की धैर्यपूर्वक प्रतीक्षा की। परमेश्वर ने ठीक समय पर उसे मन्दिर में पहुँचाया, जहाँ उसने बालक यीशु को अपनी बाँहों में उठा लिया। आनन्द से भरकर शमौन ने कहा कि अब वह शान्ति से विदा हो सकता है, क्योंकि परमेश्वर की प्रतिज्ञा पूरी हो चुकी थी। उसका जीवन परमेश्वर की सम्मति से संचालित था, और वह महिमा में प्रवेश करने के लिए तैयार था।

प्रभु यीशु मसीह के प्रत्येक विश्वासी के लिए पवित्र आत्मा निरन्तर मार्गदर्शक है। जब हम विश्वासयोग्यता से प्रभु के निर्देशन का अनुसरण करते हैं, तब हम भी शान्ति, भरोसे और इस निश्चित आशा के साथ जीवन जी सकते हैं कि एक दिन वह हमें अपनी महिमा में ग्रहण करेगा।

डॉ. जॉनसन चेरियन

നിന്‍റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും. 
(സങ്കീർത്തനങ്ങൾ 73:24)

ദൈവത്തിന്റെ നടത്തിപ്പ് എപ്പോഴും ലക്ഷ്യബോധമുള്ളതാണ്. തന്റെ പരിപൂർണ്ണ പദ്ധതിപ്രകാരം അവിടുന്ന് തന്റെ മക്കളെ ജീവിതത്തിലെ ഓരോ ചുവടിലും വഴിനടത്തുന്നു. ജീവിതത്തിലെ തീരുമാനങ്ങളിലും വെല്ലുവിളികളിലും മാത്രമല്ല, അവനിൽ ആശ്രയിക്കുന്ന ഏവരെയും നിത്യ മഹത്വത്തിനായി ഒരുക്കുകയും ചെയ്യുന്നു.

ശിമെയോന്റെ ജീവിതം ഈ സത്യത്തിന്റെ മനോഹരമായ ഉദാഹരണമാണ് (ലൂക്കാ 2:25-35). പരിശുദ്ധാത്മാവിന്റെ നടത്തിപ്പിൽ അവൻ വാഗ്ദത്ത മിശിഹായ്ക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്നു. ദൈവം നിശ്ചയിച്ച സമയത്ത് പരിശുദ്ധാത്മാവ് അവനെ ദൈവാലയത്തിലേക്ക് നയിച്ചു. അവിടെ അവൻ ശിശുവായ യേശുവിനെ തന്റെ കൈകളിൽ എടുത്തു. ആനന്ദപൂർണ്ണനായ ശിമെയോൻ, ദൈവത്തിന്റെ വാഗ്ദത്തം നിറവേറിയതിനാൽ ഇനി താൻ സമാധാനത്തോടെ യാത്രയാകാമെന്ന് പ്രഖ്യാപിച്ചു. അവന്റെ ജീവിതം ദൈവത്തിന്റെ ആലോചനയാൽ നയിക്കപ്പെട്ടതായിരുന്നു, മഹത്വത്തിലേക്ക് പ്രവേശിക്കാൻ അവൻ ഒരുക്കപ്പെട്ടിരുന്നു.

കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോ വിശ്വാസിക്കും പരിശുദ്ധാത്മാവ് നിരന്തരം വഴികാട്ടിയാണ്. നാം വിശ്വസ്തതയോടെ കർത്താവിന്റെ നടത്തിപ്പ് അനുസരിക്കുമ്പോൾ, സമാധാനത്തോടും ആത്മവിശ്വാസത്തോടും കൂടെ, ഒരുനാൾ അവിടുന്ന് നമ്മെയും തന്റെ മഹത്വത്തിലേക്ക് സ്വീകരിക്കുമെന്ന ഉറപ്പുള്ള പ്രത്യാശയോടും ജീവിക്കുവാൻ കഴിയും.

ഡോ. ജോൺസൺ ചെറിയാൻ

Free Christian Wallpapers