Tuesday, August 25, 2026

Devotional August 25, 2026 - English, Hindi & Malayalam

“Behold, I will do a new thing, now it shall spring forth; shall you not know it? I will even make a road in the wilderness and rivers in the desert.” (Isaiah 43:19)

God specializes in doing what we cannot earn, achieve, or even imagine. His blessings are often unmerited; grace received, not wages deserved. When Israel faced a wilderness, God promised not merely to sustain them but to make a way where no way existed and bring rivers where there was only dryness.

Mephibosheth, Jonathan’s crippled son. had nothing to offer King David, yet David sought him out and restored Saul’s grandson to the king’s table because of his covenant with Jonathan (2 Samuel 9:1–13). It was an undeserved blessing flowing from someone else’s covenant.

Perhaps your present season looks barren, but God is not limited by your circumstances. He can create roads in wildernesses and rivers in deserts. Expect His grace to open doors you did not earn and blessings you did not deserve. The God who blessed Mephibosheth is still the God of unmerited blessings.

Dr. Johnson Cherian

देखो, मैं एक नई बात करता हूँ; वह अभी प्रगट होगी, क्या तुम उससे अनजान रहोगे? मैं जंगल में एक मार्ग बनाऊँगा और निर्जल देश में नदियाँ बहाऊँगा। (यशायाह 43:19)

परमेश्वर उन कार्यों को करने में विशेषज्ञ हैं जिन्हें हम न तो कमा सकते हैं, न प्राप्त कर सकते हैं और न ही अपनी कल्पना में सोच सकते हैं। उनकी आशीषें अक्सर अनर्जित होती हैं—अर्थात् अनुग्रह के रूप में प्राप्त होती हैं, हमारी योग्यता के कारण मिलने वाली मजदूरी के रूप में नहीं। जब इस्राएल जंगल में था, तब परमेश्वर ने केवल उनका पालन-पोषण करने का वादा नहीं किया, बल्कि ऐसी जगह मार्ग बनाने का वादा किया जहाँ कोई मार्ग नहीं था और ऐसी सूखी भूमि में नदियाँ बहाने का वादा किया जहाँ कुछ भी नहीं था।

मपीबोशेत, योनातान का लंगड़ा पुत्र, राजा दाऊद को देने के लिए उसके पास कुछ भी नहीं था। फिर भी दाऊद ने उसे खोजकर बुलाया और योनातान के साथ अपनी वाचा के कारण शाऊल के पोते को अपनी मेज पर स्थान दिया (2 शमूएल 9:1–13)। यह एक ऐसा अनर्जित आशीर्वाद था जो किसी और के साथ की गई वाचा के कारण उसे प्राप्त हुआ।

शायद आपका वर्तमान समय बंजर दिखाई दे रहा हो, लेकिन परमेश्वर आपकी परिस्थितियों से सीमित नहीं हैं। वह जंगल में मार्ग और मरुस्थल में नदियाँ बना सकते हैं। विश्वास रखें कि उनका अनुग्रह उन द्वारों को खोल सकता है जिन्हें आपने कमाया नहीं और ऐसी आशीषें दे सकता है जिनके आप योग्य नहीं थे। जिस परमेश्वर ने मफीबोशेत को आशीष दी, वह आज भी बिना योग्यता के आशीष देने वाला परमेश्वर है।

डॉ. जॉनसन चेरियन


ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും. 
(യെശയ്യാ 43:19)

നമുക്ക് സമ്പാദിക്കാനോ നേടിയെടുക്കാനോ സങ്കൽപ്പിക്കാനോ കഴിയാത്ത കാര്യങ്ങൾ ചെയ്യുന്നതിൽ ദൈവം വിദഗ്ധനാണ്. അവൻ്റെ അനുഗ്രഹങ്ങൾ പലപ്പോഴും അർഹതയില്ലാതെ ലഭിക്കുന്നവയാണ്—നാം അർഹരായതുകൊണ്ട് ലഭിക്കുന്ന പ്രതിഫലമല്ല, കൃപയാൽ ലഭിക്കുന്ന ദാനമാണ്. യിസ്രായേൽ മരുഭൂമിയിലൂടെ കടന്നുപോകുമ്പോൾ, അവരെ പരിപാലിക്കുമെന്ന് മാത്രമല്ല, വഴിയില്ലാത്തിടത്ത് വഴി ഉണ്ടാക്കുമെന്നും വരണ്ട ഭൂമിയിൽ നദികൾ ഒഴുക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തു.

മെഫീബോശെത്ത്, യോനാഥാന്റെ മുടന്തനായ മകൻ, ദാവീദ് രാജാവിന് നൽകാൻ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ദാവീദ് അവനെ അന്വേഷിച്ച് കണ്ടെത്തുകയും യോനാഥാനുമായുള്ള തന്റെ ഉടമ്പടിയുടെ നിമിത്തം ശൗലിന്റെ കൊച്ചുമകനായ അവനെ രാജാവിന്റെ മേശയിൽ ഇരുത്തുകയും ചെയ്തു (2 ശമൂവേൽ 9:1–13). മറ്റൊരാളുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ലഭിച്ച അർഹതയില്ലാത്ത അനുഗ്രഹമായിരുന്നു അത്.

ഒരുപക്ഷേ നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം തരിശും വരണ്ടതുമായി തോന്നുന്നുണ്ടാകാം. എന്നാൽ നിങ്ങളുടെ സാഹചര്യങ്ങൾ ദൈവത്തെ പരിമിതപ്പെടുത്തുന്നില്ല. അവന് മരുഭൂമിയിൽ വഴി ഉണ്ടാക്കാനും നിർജ്ജനപ്രദേശത്ത് നദികൾ ഒഴുക്കാനും കഴിയും. നിങ്ങൾ സമ്പാദിക്കാത്ത വാതിലുകൾ അവൻ്റെ കൃപ തുറക്കുമെന്നും നിങ്ങൾ അർഹരല്ലാത്ത അനുഗ്രഹങ്ങൾ അവൻ നൽകുമെന്നും വിശ്വസിക്കുക. മെഫീബോശെത്തിനെ അനുഗ്രഹിച്ച ദൈവം ഇന്നും അർഹതയില്ലാത്തവർക്ക് അനുഗ്രഹം നൽകുന്ന ദൈവമാണ്.

ഡോ. ജോൺസൺ ചെറിയാൻ

Free Christian Wallpapers

Monday, August 24, 2026

Devotional August 24, 2026 - English, Hindi & Malayalam

“Call to Me, and I will answer you, and show you great and mighty things, which you do not know.” (Jeremiah 33:3)

Prayer opens the door to possibilities beyond human understanding. Hezekiah experienced this truth when the prophet Isaiah told him to set his house in order because he would die. Hezekiah turned his face to the wall and earnestly prayed to the Lord. God heard his prayer and added fifteen years to his life (2 Kings 20:1–6). What seemed like a final sentence became an opportunity for God to demonstrate His mercy.

Jeremiah 33:3 reminds us that God invites us to call upon Him, especially when circumstances seem impossible. We may not know what God will do, but we can trust the One who knows the end from the beginning. 

Your prayer may be the beginning of a miracle you cannot yet see. Do not give up. Call upon the Lord; He still answers prayer and does great and mighty things.

Dr. Johnson Cherian

मुझसे प्रार्थना कर और मैं तेरी सुनकर तुझे बड़ी-बड़ी और कठिन बातें बताऊँगा जिन्हें तू अभी नहीं समझता। (यिर्मयाह 33:3)

प्रार्थना उन संभावनाओं के द्वार खोलती है, जो हमारी मानवीय समझ से परे हैं। हिजकिय्याह ने इस सत्य का अनुभव किया। जब भविष्यद्वक्ता यशायाह ने उसे अपना घर ठीक करने को कहा, क्योंकि वह मरने वाला था, तब हिजकिय्याह ने अपना मुँह दीवार की ओर फेरकर प्रभु से गिड़गिड़ाकर प्रार्थना की। परमेश्वर ने उसकी प्रार्थना सुनी और उसके जीवन में पन्द्रह वर्ष और बढ़ा दिए (2 राजा 20:1–6)। जो बात मृत्यु का अंतिम निर्णय लग रही थी, वही परमेश्वर की दया प्रकट करने का अवसर बन गई।

यिर्मयाह 33:3 हमें याद दिलाता है कि परमेश्वर हमें विशेषकर तब पुकारने के लिए आमंत्रित करते हैं, जब परिस्थितियाँ असम्भव दिखाई देती हैं। हम नहीं जानते कि परमेश्वर क्या करेगा, लेकिन हम उस परमेश्वर पर भरोसा कर सकते हैं जो आदि से अन्त तक सब कुछ जानता है।

आपकी प्रार्थना उस चमत्कार की शुरुआत हो सकती है, जिसे आप अभी देख नहीं पा रहे हैं। हार मत मानिए। प्रभु को पुकारते रहिए; वह आज भी प्रार्थनाओं का उत्तर देता है और बड़ी-बड़ी और सामर्थी काम करते हैं।

डॉ. जॉनसन चेरियन

എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും. 
(യിരേമ്യാവു 33:3)

നമ്മുടെ മാനുഷിക ധാരണയ്ക്ക് അതീതമായ സാധ്യതകളിലേക്കുള്ള വാതിലുകൾ പ്രാർത്ഥന തുറക്കുന്നു. ഹിസ്കീയാവ് ഈ സത്യം അനുഭവിച്ചറിഞ്ഞു. യെശയ്യാ പ്രവാചകൻ അവനോട് തന്റെ ഭവനം ക്രമപ്പെടുത്തുവാൻ പറഞ്ഞു; കാരണം അവൻ മരിക്കാൻ പോവുകയായിരുന്നു. അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്‍റെ തിരിച്ച് കർത്താവിനോട് കണ്ണീരോടെ പ്രാർത്ഥിച്ചു. ദൈവം അവന്റെ പ്രാർത്ഥന കേട്ട് അവന്റെ ആയുസ്സിൽ പതിനഞ്ചു വർഷം കൂടി ചേർത്തു (2 രാജാക്കന്മാർ 20:1–6). മരണത്തിന്റെ അന്തിമവിധിയായി തോന്നിയ കാര്യം ദൈവത്തിന്റെ കരുണ വെളിപ്പെടുത്താനുള്ള അവസരമായി മാറി.

യിരെമ്യാവ് 33:3 നമ്മെ ഓർമ്മിപ്പിക്കുന്നത്, പ്രത്യേകിച്ച് സാഹചര്യങ്ങൾ അസാധ്യമെന്ന് തോന്നുമ്പോൾ, ദൈവം നമ്മെ തന്നോടു വിളിച്ചപേക്ഷിക്കുവാൻ ക്ഷണിക്കുന്നു എന്നതാണ്. ദൈവം എന്തു ചെയ്യുമെന്ന് നമുക്ക് അറിയില്ല; എന്നാൽ ആദിമുതൽ അവസാനംവരെ എല്ലാം അറിയുന്ന ദൈവത്തിൽ നമുക്ക് വിശ്വസിക്കാം.

നിങ്ങൾ ഇപ്പോഴും കാണാത്ത ഒരു അത്ഭുതത്തിന്റെ തുടക്കമായിരിക്കാം നിങ്ങളുടെ പ്രാർത്ഥന. തളർന്നുപോകരുത്. കർത്താവിനെ വിളിച്ചപേക്ഷിച്ചുകൊണ്ടിരിക്കുക; അവൻ ഇന്നും പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും വലിയതും ശക്തവുമായ കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു.

ഡോ. ജോൺസൺ ചെറിയാൻ

Free Christian Wallpapers

Sunday, August 23, 2026

Free Christian Wallpapers

Devotional August 23, 2026 - English, Hindi & Malayalam

“And after my skin is destroyed, this I know, that in my flesh I shall see God.” (Job 19:26)

Job’s life teaches us that faith is not dependent on circumstances. In a short period, he lost his possessions, children, health, and the support of those around him. Yet, in the midst of unimaginable suffering, Job made a powerful declaration: “I know… I shall see God.”

Job did not understand why he was suffering, but he knew whom he trusted. His circumstances were changing, but his confidence in God remained unshaken. His body was broken, his earthly life was fading, but his hope reached beyond the grave.

There may be seasons when we cannot understand God’s ways. We may experience loss, pain, rejection, or unanswered questions. Like Job, we can hold firmly to what we know: our Redeemer lives, and one day we shall see Him.

When everything around you is uncertain, let your faith declare: “I know that my Redeemer lives!” Your present suffering is not the end. God has prepared an eternal hope for those who trust Him.

Dr. Johnson Cherian

और अपनी खाल के इस प्रकार नाश हो जाने के बाद भी,
मैं शरीर में होकर परमेश्वर का दर्शन पाऊँगा। (अय्यूब 19:26)

अय्यूब का जीवन हमें सिखाता है कि हमारा विश्वास परिस्थितियों पर निर्भर नहीं होना चाहिए। थोड़े ही समय में उसने अपनी संपत्ति, बच्चों, स्वास्थ्य और अपने आसपास के लोगों का सहारा खो दिया। फिर भी, अकल्पनीय पीड़ा के बीच अय्यूब ने एक शक्तिशाली घोषणा की: “मैं जानता हूँ… मैं परमेश्वर को देखूँगा।”

अय्यूब यह नहीं समझ पाया कि वह क्यों दुःख उठा रहा है, लेकिन वह जानता था कि उसने किस पर भरोसा किया है। उसकी परिस्थितियाँ बदल रही थीं, लेकिन परमेश्वर में उसका विश्वास अटल रहा। उसका शरीर टूट चुका था और उसका सांसारिक जीवन समाप्ति की ओर था, फिर भी उसकी आशा कब्र से भी आगे थी।

हमारे जीवन में भी ऐसे समय आ सकते हैं जब हम परमेश्वर के मार्गों को समझ नहीं पाते। हम हानि, पीड़ा, अस्वीकार, या अनुत्तरित प्रश्नों का सामना कर सकते हैं। अय्यूब के समान हम भी उस सत्य को दृढ़ता से थामे रह सकते हैं जिसे हम जानते हैं: हमारा छुड़ानेवाला जीवित है, और एक दिन हम उसे देखेंगे।

जब हमारे चारों ओर सब कुछ अनिश्चित हो, तब हमारा विश्वास यह घोषणा करे: “मैं जानता हूँ कि मेरा छुड़ानेवाला जीवित है!” आपकी वर्तमान पीड़ा अंत नहीं है। जो लोग परमेश्वर पर भरोसा रखते हैं, उनके लिए उसने अनन्त आशा तैयार की है।

डॉ. जॉनसन चेरियन

എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. 
(ഇയ്യോബ് 19:26)

ഇയ്യോബിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ വിശ്വാസം സാഹചര്യങ്ങളെ ആശ്രയിച്ചുള്ളതാകരുത് എന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ അവൻ തന്റെ സമ്പത്തും മക്കളെയും ആരോഗ്യവും ചുറ്റുമുള്ളവരുടെ പിന്തുണയും നഷ്ടപ്പെടുത്തി. എന്നിട്ടും, വിവരണാതീതമായ വേദനയുടെ നടുവിൽ ഇയ്യോബ് ശക്തമായ ഒരു പ്രഖ്യാപനം നടത്തി: “ഞാൻ അറിയുന്നു… ഞാൻ ദൈവത്തെ കാണും.”

താൻ എന്തുകൊണ്ടാണ് ഇത്രയും കഷ്ടപ്പെടുന്നതെന്ന് ഇയ്യോബിന് മനസ്സിലായില്ല. എന്നാൽ താൻ ആരിലാണ് വിശ്വസിച്ചിരിക്കുന്നതെന്ന് അവന് അറിയാമായിരുന്നു. അവന്റെ സാഹചര്യങ്ങൾ മാറിക്കൊണ്ടിരുന്നു, എന്നാൽ ദൈവത്തിലുള്ള അവന്റെ വിശ്വാസം അചഞ്ചലമായി നിലനിന്നു. അവന്റെ ശരീരം തകർന്നിരുന്നു; അവന്റെ ഭൗമിക ജീവിതം അവസാനത്തിലേക്ക് നീങ്ങുകയായിരുന്നു. എങ്കിലും അവന്റെ പ്രത്യാശ കളർക്കെ അപ്പുരത്ത് എത്തി.

നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ വഴികൾ മനസ്സിലാക്കാൻ കഴിയാത്ത സമയങ്ങൾ ഉണ്ടായേക്കാം. നഷ്ടം, വേദന, നിരസിക്കൽ, ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ എന്നിവ നാം നേരിടേണ്ടി വന്നേക്കാം. ഇയ്യോബിനെപ്പോലെ നമുക്കും നമുക്കറിയാവുന്ന ആ സത്യത്തെ മുറുകെപ്പിടിക്കാം: നമ്മുടെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു; ഒരുനാൾ നാം അവനെ കാണും.

നമുക്ക് ചുറ്റുമുള്ള എല്ലാം അനിശ്ചിതമായിരിക്കുമ്പോൾ നമ്മുടെ വിശ്വാസം ഇങ്ങനെ പ്രഖ്യാപിക്കട്ടെ: “എന്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു എന്ന് ഞാൻ അറിയുന്നു!” നിങ്ങളുടെ ഇപ്പോഴത്തെ വേദന അവസാനമല്ല. ദൈവത്തിൽ ആശ്രയിക്കുന്നവർക്കായി അവൻ നിത്യമായ പ്രത്യാശ ഒരുക്കിയിരിക്കുന്നു.

ഡോ. ജോൺസൺ ചെറിയാൻ

Devotional August 29, 2026 - English, Hindi & Malayalam

“Have I not commanded you? Be strong and of good courage; do not be afraid, nor be dismayed, for the LORD your God is with you wherever you ...